Kerala
101 വോട്ടുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; എ സി മൊയ്തീന് 35, ബി ബി ഗോപകുമാറിന് മൂന്ന്
പ്രോ ടൈം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തിരുന്നില്ല
തിരുവനന്തപുരം | 16ാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 101 വോട്ട് നേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ എഉറപ്പിച്ചതാണ്.പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീന് 35 വോട്ടും ബിജെപിയുടെ ബി ബി ഗോപകുമാറാര്‍ മുന്ന് വോട്ടും നേടി. പ്രോ ടൈം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തിരുന്നില്ല
ഫലം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു ഇരിപ്പിടത്തിലേക്ക് ആനയിച്ചു 23 മുതല്‍ 28 വരെ സഭ ചേരില്ല. 29നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഒന്ന് മുതല്‍ മൂന്ന് വരെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിനു മേല്‍ ചര്‍ച്ച നടക്കും
കോട്ടയത്തെ തിരുവഞ്ചൂർ സ്വദേശിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്റുമായി. 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.2004-ലാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്







