Kerala
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യാത്രക്കാരന്റെ കാലറ്റു
അറ്റുപോയ കാല്‍ ഏറെ നേരം തിരഞ്ഞാണ് ട്രാക്കില്‍ നിന്നു കണ്ടെത്തിയത്.
പാലക്കാട് | ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കല്‍ വീട്ടില്‍ സിദ്ദിഖിനാണ് (52)പരുക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. ഇടതു കാലിനും ഗുരുതര പരുക്കുണ്ട്.
അറ്റുപോയ കാല്‍ ഏറെ നേരം തിരഞ്ഞാണ് ട്രാക്കില്‍ നിന്നു കണ്ടെത്തിയത്. ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ടാണ് അപകടമുണ്ടായത്. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----



