Connect with us

Kerala

കോടതി ഉത്തരവ് ലംഘിച്ചു; ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

ചിറ്റാര്‍ സ്വദേശി പാറക്കടവില്‍ വീട്ടില്‍ ടോണി മാത്യു (34)വിനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ചിറ്റാര്‍ | കോടതി ഉത്തരവ് മാനിക്കാതെ ഭാര്യയോട് അതിക്രമം കാട്ടിയ യുവാവ് റിമാന്‍ഡില്‍. ചിറ്റാര്‍ സ്വദേശി പാറക്കടവില്‍ വീട്ടില്‍ ടോണി മാത്യു (34)വിനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ഭര്‍ത്താവില്‍ നിന്ന് ഉപദ്രവം ഉണ്ടാകാതിരിക്കുന്നതിനായി യുവതി കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചിരുന്നു. ഇക്കാര്യം അറിവുള്ള പ്രതി, ഭാര്യ ജോലിക്ക് പോകുന്ന സമയത്ത് കാറിലെത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയുടെ കൈപിടിച്ച് കാര്‍ ഓടിച്ചു പോയി അപായപ്പെടുത്താന്‍ ശ്രമിച്ചു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ. അനില്‍കുമാര്‍, സി പി ഒമാരായ സുമേഷ് ശ്രീകുമാര്‍, സജീവ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest