Connect with us

Kerala

ആരോഗ്യവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് റിമാന്‍ഡില്‍

പന്തളം ചേരിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ധനേഷ് (34) ആണ് റിമാന്‍ഡിലായത്.

Published

|

Last Updated

പന്തളം | ആരോഗ്യവകുപ്പിന്റെ സര്‍വേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുകയും ഔദ്യോഗിക കൃതൃനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പന്തളം ചേരിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ധനേഷ് (34) ആണ് അറസ്റ്റിലായത്.

പന്തളം നഗരസഭയുടെ 34-ാം വാര്‍ഡ് ചേരിക്കലില്‍ എത്തിയ പന്തളം ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെയാണ് യുവാവ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. സംഭവം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അറസ്റ്റിലായ ധനേഷും ഇയാളുടെ മാതാവ് വത്സലയും ചേര്‍ന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. പന്തളം എസ് എച്ച് ഒ. സജീഷ് കുമാര്‍, എസ് ഐ. വിനോദ് കുമാര്‍, എ എസ് ഐ. സുരേഷ്, എസ് സി പി ഒ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest