Kerala
പൊന്മുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം
അനീഷ്-ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്. വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
തിരുവനന്തപുരം | പൊന്മുടിയിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് വയസ്സുകാരി മരിച്ചു. അനീഷ്-ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്.
വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കല്ലാര്‍-പൊന്മുടി റോഡിലാണ് അപകടം സംഭവിച്ചത്. 30 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.
കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







