Connect with us

Business

ഈദ് ഷോപ്പിങ് ആഘോഷമാക്കാന്‍ ഹാഫ് പേ ബാക്ക് ഓഫറുമായി ലുലു

ഫാഷന്‍ അക്‌സസറീസ്, ഫൂട്ട്‌വെയര്‍, ലേഡീസ് ബാഗ്, ബേബി അക്‌സസറീസ് തുടങ്ങിയവ 200 ദിര്‍ഹത്തിന് ഷോപ്പ് ചെയ്യുന്നവര്‍ക്കായി 100 ദിര്‍ഹം വരെ കിഴിവ് ലഭിക്കുന്നതാണ് ഓഫര്‍.

Published

|

Last Updated

അബൂദബി | വലിയ പെരുന്നാള്‍ ഷോപ്പിങ് യു എ ഇയില്‍ സജീവമായി കഴിഞ്ഞു. മികച്ച ഓഫറുകളുമായി ഉപഭോക്താക്കളുടെ മനം കവരുകയാണ് ലുലു. ഈദ് ഷോപ്പിങ് ആഘോഷമാക്കാന്‍ ഹാഫ് പേ ബാക്ക് ഓഫറാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ അക്‌സസറീസ്, ഫൂട്ട്‌വെയര്‍, ലേഡീസ് ബാഗ്, ബേബി അക്‌സസറീസ് തുടങ്ങിയവ 200 ദിര്‍ഹത്തിന് ഷോപ്പ് ചെയ്യുന്നവര്‍ക്കായി 100 ദിര്‍ഹം വരെ കിഴിവ് ലഭിക്കുന്നതാണ് ഈ ഓഫര്‍.

വൈവിധ്യമാര്‍ന്ന ഫാഷന്‍ അക്‌സസറീസ്, ഫൂട്ട്‌വെയര്‍, ലേഡീസ് ബാഗ്, ബേബി അക്‌സസറീസ് ശേഖരങ്ങളാണ് ലുലു ഒരുക്കിയിട്ടുള്ളത്. വിവിധതരം ചോക്ലേറ്റുകള്‍, ഗിഫ്റ്റ് ഐറ്റങ്ങള്‍ക്കും മികച്ച ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ, ഹോം അപ്ലെയന്‍സ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവക്കും മികച്ച കിഴിവുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്.

പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇറച്ചി ഉള്‍പ്പടെ എത്തിക്കുന്നത്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തെ വിവിധയിടങ്ങളില്‍ നിന്നടക്കം ഏറ്റവും മികച്ച മാംസോത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്. ബലിപെരുന്നാളിനായി 3,500 ടണ്ണിലേറെ ഇറച്ചിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ലുലു എത്തിക്കുന്നത്. പ്രീമിയം മട്ടണ്‍, ബീഫ്, പോള്‍ട്ടറി, ബേബി ക്യാമല്‍ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.

 

Latest