Connect with us

International

ഹോണ്ടുറാസില്‍ വെടിവെപ്പില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്.

Published

|

Last Updated

ട്രൂജിലോ  | ഹോണ്ടുറാസിന്റെ തീരദേശ മേഖലകളില്‍ നടന്ന രണ്ട് വെടിവെപ്പുകളിലായി ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികള്‍ക്ക് നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാര്‍ഷിക തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശം കൂടിയാണിത്.

അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ അവിടെനിന്നും മാറ്റിയതിനാല്‍ കൃത്യമായ മരണസംഖ്യ വ്യക്തമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് പോലീസ് വക്താവ് എഡ്ഗാര്‍ഡോ ബരാഹോണ പറഞ്ഞു

ഗ്വാട്ടിമാല അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോര്‍ട്ടെസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Latest