Connect with us

Kerala

മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍; പ്രദേശവാസികളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

ഭൂമി ഒഴിപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് ഉത്തരിറക്കിയത്.

Published

|

Last Updated

കൊച്ചി |  മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി റോജി എം ജോണിനെ മുഖ്യമന്ത്രി വി ഡി സതീശന്‍ ചുമതലപ്പെടുത്തി.അതേ സമയം ഉന്നതി ഒഴിപ്പിക്കല്‍ നടപടി കോടതിയോട് സാവകാശം ചോദിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി. കോടതിയുടെ നിര്‍ദ്ദേശത്തോടെ മാത്രമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് പ്രദേശവാസികളുമായി ചര്‍ച്ച നടത്താന്‍ എറണാകുളത്തുനിന്നുള്ള മന്ത്രി റോജി എം ജോര്‍ജിനെ മുഖ്യമന്ത്രി വിഡി സതീശന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഭൂമി ഒഴിപ്പിക്കല്‍ ശനിയാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറല്‍ എസ്പി അടക്കമുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കണമെന്നും ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച വരരുതെന്നും കോടതി നിര്‍ദേശിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പിടിച്ചെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Latest