Connect with us

Kerala

കര്‍ണാടകയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം; പ്രതി കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്ത്

അന്വേഷണത്തിനായി കര്‍ണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്

Published

|

Last Updated

ബെംഗളൂരു  | കര്‍ണാടകയിലെ മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ സുപ്രധാന തെളിവുകള്‍ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവം വാര്‍ത്തയായതോടെ കര്‍ണാടക പോലീസ് വിഷയത്തില്‍ ഇടപെട്ടു. ഡിസിപിയെ കമ്മീഷണര്‍ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാന്‍ വൈകിയതില്‍ വിശദീകരണം തേടി. പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേസ് മഡിവാളയില്‍ നിന്നും ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കി. കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.അതേസമയം പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കര്‍ണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്

 

Latest