Kerala
തിരുവനന്തപുരം ആര്‍സിസിയില്‍ രണ്ടായിരത്തോളം രോഗികള്‍ക്ക് മരുന്ന് മാറി നല്‍കി; ഗുരുതര വീഴ്ച
തലച്ചോറിലെ അര്‍ബുദത്തിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കി

തിരുവനന്തപുരം|തിരുവനന്തപുരം ആര്‍സിസിയില്‍ രോഗികള്‍ക്ക് മരുന്ന് മാറി നല്‍കി. തലച്ചോറിലെ അര്‍ബുദത്തിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കി. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്നാണ് ആശുപത്രി അധികൃതറുടെ വിശദീകരണം. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാര്‍മ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഗ്ലോബെല ഫാര്‍മ കമ്പനിയെ ആശുപത്രി കരിമ്പട്ടികയില്‍പ്പെടുത്തി. മരുന്ന് നല്‍കിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആര്‍സിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്. മരുന്ന് പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപടിയെടുത്തു. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ടും തൊണ്ടിയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സെഷന്‍സ് കോടതി ആയിരിക്കും ഈ കേസ് പരിഗണിക്കുക. വിശദമായ അന്വേഷണം നടത്താനും തീരുമാനമായി.