Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ്; ഡോ. സി ജി ജയചന്ദ്രന്‍ പുതിയ സൂപ്രണ്ട്
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സി ജി ജയചന്ദ്രനാണ് സൂപ്രണ്ടിന്റെ ചുമതലയിലേക്ക് എത്തുന്നത്.
മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെ മുന്‍ സൂപ്രണ്ട് ഡോ. ബി എസ് സുനില്‍കുമാര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുനില്‍ കുമാര്‍ കത്ത് നല്‍കി. 2024 മെയ് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടായിരുന്നു സുനില്‍കുമാര്‍.
ചികിത്സാ ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറക്കിലിനെതിരെ മുന്‍ സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.