Kerala
തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
മാല പൊട്ടിക്കാനുള്ള ശ്രമമായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണം. തൊഴുക്കലില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഉദയംകുളങ്ങര സ്വദേശികളായ മൂന്ന് കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ ആക്രമിച്ചത്.
സംഘത്തിലൊരാളുടെ അടി ഒരു പെണ്‍കുട്ടിയുടെ പുറത്ത് കൊണ്ടു. ഇടറോഡില്‍ വെച്ചായിരുന്നു സംഭവം. മാല പൊട്ടിക്കാനുള്ള ശ്രമമായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഘം ഹെല്‍മെറ്റ് വെച്ചതായും പെണ്‍കുട്ടികള്‍ പറഞ്ഞു.
---- facebook comment plugin here -----