Kerala
വേറെ വഴിയില്ല; സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരുമായി പോരിനില്ലെന്നും ഗവര്‍ണര്‍.

തിരുവനന്തപുരം | സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുന്നില്‍ വേറെ വഴികളില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി പോരിനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബി ബി സി ഡോക്യുമെന്ററി ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം’
വിവാദമായ ബി ബി സി ഡോക്യുമെന്ററി ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍. സുപ്രീം കോടതി വിധികളെക്കാള്‍ ബി ബി സി അഭിപ്രായങ്ങളെ മാനിക്കുന്നവര്‍ക്ക് അതാകാം.
എന്തുകൊണ്ടാണ് ഈ സമയത്ത് ഇത്തരമൊരു ഡോക്യുമെന്ററി പുറത്തുവിടുന്നതെന്ന് ആലോചിക്കണം. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ശേഷമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----