suicide kollam
കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് കൊല്ലത്ത് തൂങ്ങിമരിച്ച നിലയില്‍
മാതാപിതാക്കളെ ബന്ധികളാക്കിയാണ് ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്നത്

കൊല്ലം| മതാപിതാക്കളെ ബന്ധികളാക്കി തമിഴ്നാട്ടില്‍നിന്നും 14കാരനെ തട്ടിക്കൊണ്ടുവന്ന യുവാവ് കൊല്ലത്ത് തൂങ്ങിമരിച്ച നിലയില്‍. കൊല്ലം പൂതക്കുളം സ്വദേശി രാകേഷിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയെ കൊല്ലത്തേക്ക് തട്ടികൊണ്ടുവന്നത്. തുടര്‍ന്ന് രഹസ്യമായി കൊല്ലത്തെ വീടിന് പിറകിലെ ഷെഡ്ഡില്‍ കുട്ടിയെ കെട്ടിയിടുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും കുട്ടി ഇന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് രാകേഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തിരുപ്പൂര്‍ സ്വദേശിയായ 14-കാരനെയാണ് രാകേഷ് തട്ടികൊണ്ടുവന്നത്. കേരളത്തിലും തമിഴ്നാട്ടിലും കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്. തിരുപ്പൂരിലെ ജോലിയുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം