Kuwait
മുൻ അമീറുമാരുടെ ഖബറുകൾതകർക്കപ്പെട്ട സംഭവം; അന്വേഷണം ഊർജിതമാക്കി
അന്തരിച്ച കുവൈത്ത്‌മുൻ അമീറുമാരായ ഷെയ്ഖ് ജാബർ അൽ അഹമ്മദ്, ഷെയ്ഖ് സ'അദ് അബ്ദുല്ല അൽ സാലെം, ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് എന്നിവരുടെ ഖബറുകളാണു തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുവൈത്ത് സിറ്റി | കുവൈത്തിൽ സുലൈബിഖാത്ത് ഖബർസ്ഥാനിൽ ഖബറുകൾ തകർക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. രാജ കുടുംബാഗങ്ങളെ അടക്കം ചെയ്യുന്ന ഭാഗത്തെ മൂന്നു ഖബറുകളാണു ബോധ പൂർവ്വം തകർക്കാനുള്ള ശ്രമംനടന്നത്.
അന്തരിച്ച കുവൈത്ത്‌മുൻ അമീറുമാരായ ഷെയ്ഖ് ജാബർ അൽ അഹമ്മദ്, ഷെയ്ഖ് സ’അദ് അബ്ദുല്ല അൽ സാലെം, ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് എന്നിവരുടെ ഖബറുകളാണു തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും വിരലടയാളം ഉൾപ്പെടെയുള്ള ഫോറൻസിക് തെളിവുകൾ ശേഖരിച്ചുട്ടുണ്ട്.ദേശീയ സുരക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തി വരികയാണ്.
ദിനേനെ നൂറു കണക്കിനു പേരാണ് ഇവിടെസിയാറത്തിനായിഎത്താറുള്ളത്. എന്നിട്ടും ഖബറിസ്ഥാനിൽ ഇത് വരെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല എന്നതു സുരക്ഷ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.





