National
ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ബുദ്ധിശൂന്യമായ ഹരജിയാണിതെന്നും ഹരജി ഫയല്‍ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ന്യൂഡല്‍ഹി| ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ആര് രജിസ്‌ട്രേഷന്‍ നടത്തണമെന്നാണ് ഹരജിക്കാരി ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ബുദ്ധിശൂന്യമായ ഹരജിയാണിതെന്നും ഹരജി ഫയല്‍ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷക മമതാ റാണിയാണ് ഹരജി നല്‍കിയത്. ലിവിങ് ടുഗെദര്‍ ബന്ധങ്ങളില്‍ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
---- facebook comment plugin here -----