Connect with us

Kerala

ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; കെ പി സി സി സുപ്രധാന നേതൃയോഗം ഇന്ന്

ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഡി സി സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

Published

|

Last Updated

കൊച്ചി | കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ കെ പി സി സിയുടെ സുപ്രധാന നേതൃയോഗം ഇന്ന് ചേരും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഡി സി സി ഓഫീസില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി നിരവധി ചരടുവലികളാണ് നടക്കുന്നത്.

രമ്യാ ഹരിദാസിനെ വെട്ടാന്‍ മണ്ഡലത്തില്‍ സുപരിതമായ മുഖം എന്ന നിലയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ എ തുളസിക്കുവേണ്ടിയുള്ള നീക്കം ശക്തമാണ്. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ് കെ എ തുളസി. 2016 യു ആര്‍ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പരിചയസമ്പന്നനായ നേതാവ് എന്ന നിലയില്‍ തൃശൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി കെ വി ദാസന്റെ പേരും പരിഗണനയിലുണ്ട്. കെ മുരളീധരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിന്‍ എന്നിവരുടെ പേരുകള്‍ക്കാണ് പ്രാമുഖ്യം.

---- facebook comment plugin here -----

Latest