Connect with us

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍ എസ് എസ് ആയുധം മൂര്‍ച്ച കൂട്ടുന്നു. പ്രകോപനങ്ങളും സംഘര്‍ഷങ്ങളും വര്‍ഗീയ ചേരിതിരിവുമാണ് തങ്ങളുടെ വളര്‍ച്ചക്ക് വളം എന്നതിനാല്‍ കേരളത്തില്‍ ആസൂത്രിതമായ നീക്കത്തിനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത് എന്നാണു വ്യക്തമാവുന്നത്.

സി പി എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന സംഭവത്തില്‍ അഞ്ചു പ്രതികളും പിടിയിലായി. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍, അഭി എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായ ജിഷ്ണു ജയിലില്‍ കഴിഞ്ഞപ്പോള്‍ പരിചയപ്പെട്ടയാളാണ് കണ്ണൂരുകാരന്‍ ഫൈസല്‍. കൊലപാതകത്തിനായി ജിഷ്ണു കൊണ്ടുവന്നതാണ് ഇയാളെ.
കൊലപാതക കാരണം വ്യക്തി വൈരാഗ്യമാക്കി മാറ്റാനുള്ള ശ്രമത്തെ സി പി എം തള്ളിക്കളഞ്ഞിട്ടുണ്ട്

വീഡിയോ കാണാം

---- facebook comment plugin here -----

Latest