local body election 2025
മാസ്റ്റർ'ക്ക് ശിഷ്യരുടെ "വര'ദാനം
തിരൂരങ്ങാടി നഗരസഭയിലെ 36-ാം ഡിവിഷനിൽ മത്സരിക്കുന്ന സുരേഷിനാണ് ശിഷ്യർ പഴയകാലത്തെ പോലെ പട്ടികയിൽ ഫ്രെയിം തയ്യാറാക്കി തുണിയിൽ വരച്ചത്.
തിരൂരങ്ങാടി | ആഗ്രഹിക്കുന്ന ചിത്രങ്ങളും ആശയങ്ങളും ഞൊടിയിടയിൽ ദൃശ്യവിസ്മയം തീർക്കുന്ന എ ഐ കാലത്ത് ഗുരുനാഥന് ശിഷ്യരുടെ “വര’ദാനം.
തിരൂരങ്ങാടി നഗരസഭയിലെ 36-ാം ഡിവിഷനിൽ മത്സരിക്കുന്ന സുരേഷിനാണ് ശിഷ്യർ പഴയകാലത്തെ പോലെ പട്ടികയിൽ ഫ്രെയിം തയ്യാറാക്കി തുണിയിൽ വരച്ചത്.
പാലത്തിങ്ങലിലെ ചിത്രവര കേന്ദ്രത്തിൽ ഒത്തുചേർന്നാണ് ശിഷ്യർ സുരേഷിന്റെ വിവിധ ഭാവത്തിലുള്ള ചിത്രം വരച്ചത്.
ശിഷ്യർ നൽകിയ ഈ സ്നേഹ ചിത്രങ്ങൾ വാർഡിലെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് സുരേഷ് പറഞ്ഞു. പോസ്റ്ററുകളിലൂടെയും ചുമരെഴുത്തിലൂടെയും നാടിനെ വൃത്തികേടാക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണരീതി വിട്ട് പരിസ്ഥിതി സൗഹാർദവും വേറിട്ടതുമായ പഴയമയുടെ വഴികൾ ഇനിയും തയ്യാറാക്കുന്നുണ്ടെന്ന് നേതൃത്വം നൽകിയ ഷംസു, ജോൺ സുകുമാരൻ എന്നിവർ പറഞ്ഞു.