Connect with us

covid vaccine

വാക്‌സിന്റെ വിപരീത ഫലം; ഒരു നിര്‍മാതാവിനും നഷ്ടപരിഹാര ബാധ്യതയില്‍ ഇളവില്ലെന്ന് ഇന്ത്യ

ഫൈസര്‍, മൊഡേണ അടക്കമുള്ള വിദേശ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ സമ്മര്‍ദം തള്ളിയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | വാക്‌സിനെടുത്തതിനെ തുടര്‍ന്ന് വിപരീത ഫലം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് ഒരു നിര്‍മ്മാതാവിനും ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ .ഈ വ്യവസ്ഥ അംഗീകരിക്കാത്ത നിര്‍മ്മാതാക്കളുടെ വാക്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫൈസര്‍, മൊഡേണ അടക്കമുള്ള വിദേശ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ സമ്മര്‍ദം തള്ളിയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വാക്‌സീന്‍ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും നഷ്ടപരിഹാര വ്യവസ്ഥയില്‍ ഇളവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ, കൊവിഷീല്‍ഡ് വാക്സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ തുറന്നടിച്ചു. വാക്സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടാണ് ഇന്ത്യയുടെ എതിര്‍പ്പ്. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം

 

Latest