Connect with us

Uae

ദുബൈ;ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി

ദേശീയ താത്പര്യങ്ങൾക്കും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള മുൻഗണനകളെക്കുറിച്ചായിരുന്നു ചർച്ചയുടെ പ്രധാന ഊന്നൽ.

Published

|

Last Updated

ദുബൈ| പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും അബൂദബിയിലെ ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
ദേശീയ താത്പര്യങ്ങൾക്കും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള മുൻഗണനകളെക്കുറിച്ചായിരുന്നു ചർച്ചയുടെ പ്രധാന ഊന്നൽ. രാജ്യത്തിന്റെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ആവശ്യമായ തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ, അബൂദബി ക്രൗൺ പ്രിൻസ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും ഭരണകുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
---- facebook comment plugin here -----

Latest