Kerala
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനാപകടം; എതിര്‍ദിശയില്‍ വന്നിടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ചതിനാണ് കേസ്.
പത്തനംതിട്ട| പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എതിര്‍ദിശയില്‍ വന്നിടിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കോാന്നി പോലീസ് ആണ് കേസെടുത്തത്. അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ചതിനാണ് കേസ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞിരുന്നു.
കോന്നി മാമൂട് ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍ പരുക്കേറ്റ ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഇടിച്ച കാറില്‍ ഉണ്ടായിരുന്ന കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസും കുടുംബവും ചികിത്സയിലാണ്.
---- facebook comment plugin here -----




