Connect with us

National

രാജ്യത്തെ കൊവിഡ് വാക്സീനേഷന്‍ എണ്ണം 86 കോടി കടന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ 24മണിക്കൂറില്‍ 38,18,362 ഡോസ് വാക്‌സീനുകളാണ് നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24മണിക്കൂറില്‍ 38,18,362 ഡോസ് വാക്‌സീനുകളാണ് നല്‍കിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ വാക്‌സീനുകളുടെ എണ്ണം 86 കോടി (86,01,59,011 )യിലെത്തി. 84,07,679 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,621 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,29,31,972 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78% ആണ്.