Connect with us

nia

ഐ എസിനായി പ്രചാരണം നടക്കുന്നത് ഓണ്‍ലൈനായെന്ന് എന്‍ ഐ എ

ഇത്തരം പ്രചരണങ്ങളില്‍ താത്പര്യം കാട്ടുന്നവരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്രവാദ റിക്രൂട്ട്‌മെന്റിനെതിരെ മുന്നറിയിപ്പുമായി എന്‍ ഐ എ. ഐ എസിനായി പ്രചാരണം നടത്തുന്നത് ഓണ്‍ലൈനായാണെന്ന് എന്‍ ഐ എ അറിയിച്ചു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും എന്‍ ഐ എ മുന്നറിയിപ്പ് നല്‍കി.

യുവാക്കളെ ലക്ഷ്യമിട്ടാണ് ഓണ്‍ലൈനായി പ്രചരണം നടക്കുന്നത്. ഇത്തരം പ്രചരണങ്ങളില്‍ താത്പര്യം കാട്ടുന്നവരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. മുപ്പത്തി ഏഴ് കേസുകള്‍ ഇത്തരത്തില്‍ ഇതിനോടകം റജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും എന്‍ ഐ എ അറിയിച്ചു. 168 പേരെ അറസ്റ്റ് ചെയതതായും ദേശീയ അന്വേഷണ ഏജന്‍സി.

---- facebook comment plugin here -----

Latest