Connect with us

Techno

വിപണി കീഴടക്കാനൊരുങ്ങി പുതിയ സാംസങ് ഗാലക്സി വാച്ച്

2022 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ഗ്യാലക്സി വാച്ച് 5-ന്റെ പിന്‍ഗാമിയായി ഈ മോഡലിനെ പ്രതീക്ഷിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി| ഈ വര്‍ഷം അവസാനത്തോടെ പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഗാലക്സി വാച്ച് 6 സീരീസാണ് ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് വെയറബിളിനെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ 2022 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ഗ്യാലക്സി വാച്ച് 5-ന്റെ പിന്‍ഗാമിയായി ഈ മോഡലിനെ പ്രതീക്ഷിക്കാം. ഗ്യാലക്സി വാച്ച് 6 സീരീസിന് ഇനി ഫ്‌ലാറ്റ് ഡിസ്പ്ലേ ഉണ്ടാകില്ലെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന സാംസങ് ഗാലക്സി വാച്ച് 6 ന് ഫ്‌ലാറ്റിന് പകരം വളഞ്ഞ ഗ്ലാസായിരിക്കും നൽകുക.

അതുപോലെ ഭാവിയിലെ ഗ്യാലക്സി വാച്ചുകളില്‍ പ്രൊജക്ടര്‍ സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ പേറ്റന്റിനായി നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും അത് ഗ്യാലക്സി വാച്ച് 6-ൽ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

ഹൃദയമിടിപ്പ്, സ്‌ട്രെസ് ലെവലുകള്‍ എന്നിവ അളക്കുന്ന ഒരു ബയോആക്ടീവ് സെന്‍സറിനൊപ്പം ഇസിജിയും രക്തസമ്മര്‍ദ്ദ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും പുതിയ വാച്ചില്‍ പ്രതീക്ഷിക്കുന്നു. ഒപ്പം ഒരു ‘ആര്‍മര്‍ അലൂമിനിയം’ കെയ്സും സ്പോര്‍ട്ട് ബാന്‍ഡും ഇതിനുണ്ട്. കൂടാതെ 16 ജിബി ഇന്റേണല്‍ സ്റ്റോറേജും സ്മാര്‍ട് വാച്ചിനുണ്ടാകും.