Connect with us

From the print

പുതുതലമുറക്ക് ഔചിത്യബോധം നഷ്ടപ്പെടുന്നു: ഇബ‌്റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍

പ്രവര്‍ത്തന രംഗത്ത് നന്മയുടെ മാതൃകകള്‍ സൃഷ്ടിക്കാന്‍ വൈജ്ഞാനിക സേവനത്തിന് ഇറങ്ങുന്ന യുവ പണ്ഡിതന്മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

Published

|

Last Updated

കുറ്റ്യാടി | നൂതന സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ പുതുതലമുറക്ക് ഔചിത്യ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കേരള മുസ‌്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ‌്റാഹീംഖലീല്‍ ബുഖാരി. സാമൂഹിക സഹവര്‍ത്തിത്വത്തില്‍ നിന്ന് പുറംതിരിഞ്ഞു നില്‍ക്കുന്ന ഇത്തരം പ്രവണത തിരുത്തപ്പെടേണ്ടതാണെന്നും പ്രവര്‍ത്തന രംഗത്ത് നന്മയുടെ മാതൃകകള്‍ സൃഷ്ടിക്കാന്‍ വൈജ്ഞാനിക സേവനത്തിന് ഇറങ്ങുന്ന യുവ പണ്ഡിതന്മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ നടന്ന ജാമിഅതുല്‍ ഹിന്ദ് ഹാദി ബിരുദദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ‌്ലിയാര്‍ ആധ്യക്ഷം വഹിച്ചു.

 

Latest