Connect with us

ഡിസംബർ 11 ലോക പർവത ദിനം

പര്‍വതങ്ങള്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ഹിമാലയം.

Published

|

Last Updated

ലോകത്തിന്റെ ജല ഗോപുരങ്ങൾ എന്നറിയപ്പെടുന്ന പർവതങ്ങളിൽ നിന്നാണ് നദികൾ ഉത്ഭവിക്കുന്നത്. ഡിസംബർ 11 ന് ഒരു പർവത ദിനം കൂടി കടന്നുപോകുമ്പോൾ നമുക്ക് ഓർമിക്കാം ചില പർവതങ്ങളെ.

ഹിമാലയം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ഹിമാലയം. ഇന്ത്യയുടെയും ടിബറ്റിന്റെയും പീഠഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 7,200 മീറ്റർ വ്യാപിച്ചുകിടക്കുന്ന ഹിമാലയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.

കിളിമഞ്ചാരോ – ആഫ്രിക്ക

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള മലയാണ് കിളിമഞ്ചാരോ. കെനിയക്കടുത്ത് വടക്ക് കിഴക്ക് ടാൻസാനിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു അഗ്‌നിപർവതമാണിത്. പല പാളികളായിക്കിടക്കുന്ന ലാവ, പാറക്കഷ്ണങ്ങൾ, ചാരം, തുടങ്ങി അഗ്‌നിപർവതത്തിൽ നിന്ന് പുറത്തുവരുന്ന പല പദാർഥങ്ങളും ധാരാളമായുണ്ട്.

ഹിന്ദു കുഷ് – പാകിസ്താൻ

വടക്ക് പടിഞ്ഞാറൻ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന മലനിരയാണ് ഹിന്ദുകുഷ്. ഇത് അഫ്ഗാനിസ്താന്റെ കിഴക്കും മധ്യത്തിലുമായി 800 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. ലോകജനസംഖ്യയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രം എന്നാണ് ഹിന്ദു കുഷിനെ വിശേഷിപ്പിക്കുന്നത്.

കിണാബലു – മലേഷ്യ

കിഴക്കേ മലേഷ്യയിലെ സബാഹ് സ്റ്റേറ്റിലെ ബോർണിയാ ദ്വീപിലാണ് ഉഷ്ണമേഖലയിലെ ഈ പർവതം സ്ഥിതി ചെയ്യുന്നത്. മലയ് ദ്വീപ സമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ മലയാണിത്. 326 വർഗങ്ങളിലുള്ള പക്ഷികൾ, നൂറോളം സസ്തനികൾ എന്നിവ ഇവിടെയുണ്ട്. ലോസ് പീക്കാണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി.

ടാട്ര മൗണ്ടൻസ് – പോളണ്ട്

പോളണ്ടിന്റെയും സ്ലോവാക്യയുടെയും അതിർത്തിയിലാണ് ഈ മലനിര സ്ഥിതിചെയ്യുന്നത്. 750 ചതുരശ്ര കിലോമീറ്ററിലാ ണ് ഇത് വ്യാപിച്ചു കിടക്കുന്നത്. റൈസിയാണ് ഏറ്റവും ഉയരമുള്ള കൊടുമുടി. പോളണ്ടിന്റെയും സ്ലോവാക്യയുടെയും നാഷനൽ പാർക്കുകൾ ഈ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.

സ്‌നോയി മൗണ്ടൻസ് – ആസ്‌ത്രേലിയ

ഇതിനെ സ്‌നോയിസ് എന്നും വിളിക്കാറുണ്ട്. ആസ്‌ത്രേലിയയിലെ ഏറ്റവും ഉയരം കൂടിയ മലനിരകളാണ്. ആസ്‌ത്രേലിയയിലെ ഉയരമുള്ള അഞ്ച് കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതിൽ ഏറ്റവും ഉയരമുള്ളത് മൗണ്ട് കോസ്യുസ്‌കോ ആണ്.

വിചിത മൗണ്ടൻസ് – ആസ്‌ത്രേലിയ

തെക്കുപടിഞ്ഞാറൻ ഓക്ല ഹോമയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞ ഈ മലനിരയുടെ താഴ് വര വന്യജീവികളുടെ സമൃദ്ധമായ ആവാസകേന്ദ്രമാണ്. ഹാലി പീക്കാണ് ഇതിന്റെ കൊടുമുടി. 2,481 അടി ഉയരമുണ്ട്.

മൗണ്ട് സീനായ്- ഈജിപ്ത്

ഇത് 2,285 മീറ്റർ ഉയരമുള്ള പർവതമാണ്. സീനായ് ഉപദ്വീപിലെ സെന്റ് കാതറീന സിറ്റിയിലാണ് സീനായ്മല സ്ഥിതി ചെയ്യുന്നത്. പർവതനിരയിലെ ഉയർന്ന കൊടുമുടികളാൽ എല്ലാ വശങ്ങളിലും ചുറ്റപ്പെട്ടിരിക്കുന്നു.
ഹിമാലയം, ആരവല്ലി, വിന്ധ്യ-സത്പുര, പശ്ചിമഗട്ടം, പൂര്‍വഘട്ടം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പര്‍വതനിരകള്‍.