Kerala
കാന്തപുരം ഉസ്താദ് ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും
പൂര്‍ണ്ണമായ ശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍

കോഴിക്കോട് | കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തില്‍ തുടരുന്നു. പ്രമുഖരായ ന്യുറോ വിദഗ്ദരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് വിപുലീകരിച്ചുവെന്നും അടുത്ത ഒരാഴ്ചത്തേക്ക് കൂടി നിരീക്ഷണം വേണമെന്നും ആരോഗ്യ നിലയില്‍ ആശ്വാസകരമായ സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൂര്‍ണ്ണമായ ശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----