fire at home
വീടിന് തീ പിടിച്ച് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു
തീ നിയന്ത്രണവിധേയമാക്കി.

അടൂര്‍ | ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പയ്യനല്ലൂര്‍ ഊന്നുകല്‍ ഭാഗത്ത് വ്യാഴാഴ്ച രാവിലെ വീടിന് തീ പിടിച്ച് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു. രാവിലെ 7.45ഓടെയാണ് ഇതു സംബന്ധിച്ച് വിവരം ഫയര്‍ഫോഴ്‌സിന് ലഭിക്കുന്നത്.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അടൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ വി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
---- facebook comment plugin here -----