Connect with us

National

രാജ്യത്ത് ഏറ്റവും അധികം അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്ന്: എന്‍സിആര്‍ബി

രാജ്യത്ത് പിടിച്ചെടുത്ത മൊത്തം തോക്കുകളുടെ 65 ശതമാനവും യുപിയില്‍ നിന്നായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| 2020ല്‍ രാജ്യത്ത് ഏറ്റവും അധികം അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തത് യുപിയില്‍ നിന്നാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി). ആകെ മൊത്തം 32,776 തോക്കുകളാണ് കഴിഞ്ഞ വര്‍ഷം അവിടെ നിന്ന് പിടിച്ചെടുത്തത്. 10,841 നിയമവിരുദ്ധ ആയുധങ്ങള്‍ പിടിച്ചെടുത്ത മധ്യപ്രദേശാണ് രണ്ടാം സ്ഥാനത്തുള്ളത്. ലൈസന്‍സുള്ള വിഭാഗത്തില്‍ പോലും, രാജ്യത്ത് പിടിച്ചെടുത്ത മൊത്തം തോക്കുകളുടെ 65 ശതമാനവും യുപിയില്‍ നിന്നായിരുന്നു. ആയുധ നിയമപ്രകാരം, 2020-ല്‍ രാജ്യത്ത് മൊത്തം 67,947 തോക്കുകളാണ് പിടിച്ചെടുത്തത്.

രാജ്യത്ത് പിടിച്ചെടുത്ത 2,126 ലൈസന്‍സുള്ള ആയുധങ്ങളില്‍ 1400 എണ്ണം യു.പിയില്‍ നിന്നായിരുന്നു. എന്നാല്‍, നിയമവിരുദ്ധമായ ആയുധങ്ങള്‍ പിടിച്ചെടുത്ത കണക്കില്‍, 27,103 വെടിയുണ്ടകളുമായി പട്ടികയില്‍ ഒന്നാമത് ജമ്മു-കശ്മീരാണ്. രാജ്യത്തുടനീളം പിടിച്ചെടുത്ത 50 ശതമാനത്തിലധികം വരുന്ന എല്ലാ കാലിബറുകളുടെയും വെടിയുണ്ടകളും അവിടെ നിന്നായിരുന്നു. എന്നാല്‍, ഇവിടെ നിന്ന് 474 ആയുധങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്.

 

Latest