Connect with us

Kerala

വിലക്കി ഉത്തരവുണ്ടായിട്ടും സിപിഎം ഓഫീസുകളുടെ നിര്‍മാണം തുടര്‍ന്നതില്‍ കടുത്ത അതൃപ്തിയുമായി ഹൈക്കോടതി; സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകണം

ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിച്ചിരുന്നത്.

Published

|

Last Updated

കൊച്ചി  | ഉത്തരവ് ലംഘിച്ച് ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം തുടര്‍ന്നതില്‍ ് കടുത്ത അതൃപ്തിയുമായി ഹൈക്കോടതി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് 12 ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉടുമ്പന്‍ചോല, ബൈസണ്‍വാലി സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവെക്കാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് രാത്രി ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ നിര്‍മ്മാണം നടത്തുകയായിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വിശദീകരിച്ചിരുന്നത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ പരാതിക്കാരന്റെ അഭിഭാഷകനും അമിക്കസ് ക്യൂറിയും, നിര്‍മ്മാണം തുടരുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ തുടര്‍ നിര്‍മ്മാണം ഉണ്ടായിയെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോട് വിശദീകരണം തേടും. ഉത്തരവ് നടപ്പാക്കാനും നിര്‍മ്മാണം തടയാന്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാനും ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ആണ് നോട്ടീസ് നല്‍കിയത്. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നോട്ടീസ് കൈമാറി.

നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെച്ചതായി സിപിഎം  അറിയിച്ചു

Latest