Connect with us

governor

എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നു ഗവര്‍ണര്‍

എസ് എഫ് ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഠം

Published

|

Last Updated

തിരുവനന്തപുരം | എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനര്‍ ഉയര്‍ത്താനുള്ള അവകാശം എസ് എഫ് ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ സമരം അവഗണിച്ച് താന്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തുമെന്നാണ് ഗവര്‍ണറുടെ നിലപാട്. സര്‍വ്വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ?ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

എസ് എഫ് ഐയുടെ പ്രതിഷേധങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഠം കോഓഡിനേറ്റര്‍ എസ് ശേഖരന്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പോലെ പരിപാടി നടക്കുമെന്നും പ്രതിഷേധക്കാരെ പോലീസ് നോക്കിക്കോളുമെന്നുമാണ് അദ്ദേത്തിന്റെ പ്രതികരണം.

സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് എസ് എഫ് ഐ . ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്. ചാന്‍സലര്‍ എന്ന നിലയില്‍ കേരള, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആര്‍ എസ് എസുകാരെ നോമിനേറ്റ് ചെയ്തതിനെതിരെയാണ് എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

 

---- facebook comment plugin here -----

Latest