Kasargod
വെള്ളിയാഴ്ച കൊടിയുയരും; പ്രൊഫ്സമ്മിറ്റ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പ്രൊഫഷണൽ വിദ്യാർത്ഥികളാണ് മുഹിമ്മാത്തിൽ സംഘമിക്കുന്നത്

കാസർകോട് | വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുത്തിഗെ മുഹിമ്മാത്തിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പ്രൊഫഷണൽ വിദ്യാർത്ഥികളാണ് മുഹിമ്മാത്തിൽ സംഘമിക്കുന്നത്.
അവസാന ഘട്ടം വിലയിരുത്താനായി വിപുലമായ സ്വാഗതസംഘ യോഗം മുഹിമ്മാത്തിൽ ചേർന്നു. സ്വാഗതസംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് ഹാമിദ് തങ്ങൾ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, ജാഫർ സിഎൻ, ഉമർ സഖാഫി കർണൂർ, ഇബ്രാഹിം സഖാഫി കർണൂർ, ഖാദർ സഖാഫി മൊഗ്രാൽ, സിദ്ദീഖ് പൂത്തപ്പലം, റഷീദ് സഅദി, ഷംസീർ സൈനി, കരീം ജൗഹരി, ഫൈസൽ സൈനി, അഷ്‌റഫ് സഖാഫി ഉളുവാർ, ഇർഷാദ് കളത്തൂർ സംബന്ധിച്ചു. സാദിഖ് ആവള സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----