Connect with us

First Gear

ടൊയോട്ട-മാരുതി പങ്കാളിത്തത്തിലുള്ള ആദ്യത്തെ കോംപാക്റ്റ് എസ് യുവി 2022 ഓഗസ്റ്റിലെത്തും

രണ്ട് ബ്രാന്‍ഡുകളുടെയും വരാനിരിക്കുന്ന എസ് യുവിയുടെ നിര്‍മ്മാണ ചുമതലകള്‍ ടൊയോട്ട ഏറ്റെടുത്തു.

Published

|

Last Updated

ന്യൂഡല്‍ഹി| ടൊയോട്ട-മാരുതി സുസുക്കി പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യത്തെ കോംപാക്റ്റ് എസ് യുവി 2022 ഓഗസ്റ്റില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രണ്ട് ബ്രാന്‍ഡുകളുടെയും വരാനിരിക്കുന്ന എസ്യുവിയുടെ നിര്‍മ്മാണ ചുമതലകള്‍ ടൊയോട്ട ഏറ്റെടുത്തു. ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായ ഈ എസ് യുവി ബെംഗളുരുവിനടുത്തുള്ള ടൊയോട്ടയുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍, മാരുതിയും ടൊയോട്ടയും പങ്കിടുന്ന മോഡലുകള്‍ മാരുതി മാത്രമാണ് നിര്‍മ്മിക്കുന്നത്. ബലേനോ അടിസ്ഥാനമാക്കിയുള്ള ഗ്ലാന്‍സ, വിറ്റാര ബ്രെസ്സ അധിഷ്ഠിത അര്‍ബന്‍ ക്രൂയിസര്‍ എന്നിവയാണ് അവ.

ടൊയോട്ടയുടെ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള സമീപകാല കാമ്പെയ്ന്‍ സൂചിപ്പിക്കുന്നത് ഈ പുതിയ എസ് യുവിയും ഈ ഓപ്ഷനോടൊപ്പം വാഗ്ദാനം ചെയ്യുമെന്നാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന യാരിസ് ക്രോസ് ഹൈബ്രിഡിന്റെ പവര്‍ട്രെയിന്‍ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാരിസ് ക്രോസില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ബാറ്ററിയും ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ്, പ്യുവര്‍ ഇവി മോഡുകളുമാണുള്ളത്.

 

 

---- facebook comment plugin here -----

Latest