Kerala
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം
125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം | ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എട്ട് വിഷയങ്ങളെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും എഴ് മേഖലാ സമ്മേളനങ്ങളും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും. മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, വിഷയ വിദഗ്ധര്‍, എം എല്‍ എമാര്‍ എന്നിവര്‍ മൂന്ന് ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.
പ്രതിപക്ഷം ഇത്തവണയും ലോക കേരള സഭ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം പൊതുയോഗവും തുടര്‍ന്നു വിവിധ കലാപരിപാടികളും നടക്കും.


