Connect with us

Kerala

കണ്ണൂരില്‍ സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അധ്യാപിക മരിച്ചു; ഭര്‍ത്താവിന് പരുക്ക്

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Published

|

Last Updated

കണ്ണൂര്‍ |  മട്ടന്നൂര്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപക മരിച്ചു. അധ്യാപിക സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.

മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്‌കൂള്‍ അധ്യാപിക ബാവോട്ടുപാറ മുണ്ടോറപ്പൊയില്‍ സ്വദേശിനി റീഷ (36)യാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് സുധീഷിനു പരുക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Latest