Kerala
പി കെ ശ്യാമളക്കെതിരെ വിമത നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍; ടി കെ ഗോവിന്ദന്‍ മത്സരിച്ചേക്കുമെന്ന് സൂചന
സ്ഥാനാര്‍ഥി ചര്‍ച്ചക്ക് പിന്നാലെ പാര്‍ട്ടി കമ്മറ്റികളില്‍ നിന്നും മാറി നില്‍ക്കുകയാണ് ടി കെ.ഗോവിന്ദന്‍ .
കണ്ണൂര്‍ | തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളക്കെതിരെ വിമതനീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
സ്ഥാനാര്‍ഥി ചര്‍ച്ചക്ക് പിന്നാലെ പാര്‍ട്ടി കമ്മറ്റികളില്‍ നിന്നും മാറി നില്‍ക്കുകയാണ് ടി കെ.ഗോവിന്ദന്‍ . ഒരാഴ്ച പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അതേ സമയം വിമതനീക്കം കോണ്‍ഗ്രസ് നേത്യത്വം നിരീക്ഷിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പെട്ടെന്ന് തീരുമാനിക്കണ്ടയെന്നാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി കെ ഗോവിന്ദന്‍. നിലവില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്‍മാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു





