Connect with us

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; റോ​ഡി​ൽ വീ​ണ മെഡിക്കൽ ഷോപ് ഉടമ ടി​പ്പ​ർ ക​യ​റി മ​രി​ച്ചു

സാബു സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Published

|

Last Updated

ഇരിട്ടി| കീഴ്പള്ളി അത്തിക്കലില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ കയറി മരിച്ചു. കീഴ്പള്ളിയിലെ നിര്‍മല മെഡിക്കല്‍സ് ഉടമ സാബു മൈക്കിളാണ് (43) മരിച്ചത്. സാബു സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ സാബു മൈക്കിളിന്റെ തലയിലൂടെ ടിപ്പറിന്റെ പിറകിലെ ടയര്‍ കയറിയിറങ്ങി. സാബു മൈക്കിള്‍ സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി.

 

Latest