Connect with us

National

വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Published

|

Last Updated

റാഞ്ചി |  ജാര്‍ഖണ്ഡിലെ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. ജംഷഡ്പൂരില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ സംഭവത്തില്‍ 41 കാരനായ ലളിത് സിങാണ് മരിച്ചത്.

മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്. രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി.  രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ശ്വാസ തടസം ഉണ്ടായ സിങ്ങിനെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സിങ്ങിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

 

---- facebook comment plugin here -----

Latest