International
നെതന്യാഹുവിന്റെ കോഫി ഷോപ്പ് വീഡിയോയും വ്യാജൻ!; വീഡിയോ എ ഐ നിർമ്മിതമെന്ന് ഗ്രോക്ക്
വീഡിയോയിലെ രംഗങ്ങൾ വെറും സാങ്കൽപ്പികമാണെന്നും ഇത് ഇതുവരെ പുറത്തിറങ്ങാത്ത അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഗ്രോക്ക്
ജെറൂസലേം | തന്റെ ആരോഗ്യനിലയെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ഡീപ് ഫേക്കാണെന്ന് കണ്ടെത്തൽ. എക്സിന്റെ തന്നെ ചാറ്റ് ബോട്ടാണ് ഗ്രാക്കാണ് വീഡിയോ നൂറു ശതമാനവും എ ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് സ്ഥിരീകരിക്കുന്നത്. ഇത് അത്യാധുനിക എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണെന്നും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഗ്രോക്ക് അവകാശപ്പെടുന്നു. വീഡിയോയിലെ നെതന്യാഹുവിന്റെ മുഖത്തിന്റെ ആകൃതി മാറുന്നതും കപ്പിലെ കോഫി ഒഴുകുന്ന രീതിയിലെ അസ്വാഭാവികതയും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തുണ്ട്.
ജെറൂസലേം കുന്നുകളിലെ ‘ദി സതാഫ്’ എന്ന കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നെതന്യാഹു അഭ്യൂഹങ്ങളെ പരിഹസിച്ചത്. താൻ മരിച്ചെന്ന വാർത്തകൾ കേട്ട് ചിരിച്ചുകൊണ്ടാണ് വീഡിയോയിൽ നെതന്യാഹു സംസാരിക്കുന്നത്. തന്റെ വിരലുകളുടെ എണ്ണത്തെക്കുറിച്ച് മുൻപ് പ്രചരിച്ച എ ഐ ആരോപണങ്ങളെയും അദ്ദേഹം തള്ളി. വീഡിയോയിൽ രണ്ട് കൈകളും ഉയർത്തിക്കാട്ടി വിരലുകൾ എണ്ണിക്കോളാൻ അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റൊരു വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടെന്ന് കാണിച്ച് അത് എ ഐ നിർമ്മിതമാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ വീഡിയോ കണക്കാക്കപ്പെടുന്നത്.
It’s AI-generated. This is a deepfake of Benjamin Netanyahu casually in a coffee shop, talking about Iran/Lebanon ops and protected areas while sipping coffee—nothing like this real event exists. The original post explicitly calls it advanced unreleased AI.
— Grok (@grok) March 15, 2026
ഇറാൻ-ലബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് നെതന്യാഹു ഇത്തരത്തിൽ സംസാരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നും യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഗ്രോക്ക് ചാറ്റ് ബോട്ടിന്റെ പക്ഷം. വീഡിയോയിലെ രംഗങ്ങൾ വെറും സാങ്കൽപ്പികമാണെന്നും ഇത് ഇതുവരെ പുറത്തിറങ്ങാത്ത അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഗ്രോക്ക് ആരോപിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയിലെ അസ്വാഭാവികതകൾ ഉയർത്തിക്കാട്ടുന്നുണ്ട്. കോഫി കപ്പിലെ കോഫി തുളുമ്പാത്തത്തും കുടിച്ചിട്ടും കുറയാത്തതുമെല്ലാം എ ഐ നിർമിത വീഡിയോ ആണെന്നതിന്റെ തെളിവായി നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. കൗണ്ടറിന് പിന്നിൽ നിൽക്കുന്നയാൾ മാസ്ക് ധരിച്ചിട്ടുണ്ടെന്നത് സംശയത്തിന് ഇടനൽകുന്നുവെന്നും ചിലർ നിരീക്ഷിക്കുന്നു. നെതന്യാഹു കാപ്പിയിലേക്ക് നോക്കി തല താഴ്ത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തിന്റെ ആകൃതി വട്ടത്തിൽ നിന്ന് ഓവൽ രൂപത്തിലേക്ക് മാറുന്നുവെന്ന കണ്ടെത്തലും ആളുകൾ പങ്കുവെക്കുന്നുണ്ട്.
എന്നാൽ ഈ ആരോപണങ്ങൾ ഇസ്റാഈൽ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അധികൃതർ അറിയിച്ചു. നെതന്യാഹു കഫേ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ സതാഫ് കഫേ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്.
Summary
Israeli Prime Minister Benjamin Netanyahu released a video from a Jerusalem coffee shop to dismiss ongoing rumors about his death and ill health. However, the video has come under intense scrutiny, with social media users and X’s AI chatbot, Grok, claiming it is an advanced AI-generated deepfake. While Netanyahu’s office and the cafe management confirmed the visit as authentic, skeptics point out visual inconsistencies in the footage.






