udf team vist apprkuttanad
യു ഡി എഫ് സംഘം ഇന്ന് അപ്പര്‍കുട്ടനാട് സന്ദര്‍ശിക്കും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേതൃത്വം നല്‍കും

പത്തനംതിട്ട | കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യു ഡി എഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണയും വേനല്‍മഴ വിള നശിപ്പിച്ചതോടെയാണ് തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവന്‍ ഇന്നലെ ജീവനൊടുക്കിയത്. അദ്ദേഹം പാട്ടത്തിനെടുത്ത പത്തേക്കര്‍ ഭൂമിയിലെ എട്ടേക്കര്‍ ഭൂമിയാണ് വെള്ളം കയറി നശിച്ചത്.
---- facebook comment plugin here -----