local body election 2025
ദന്പതികൾ തൊട്ടടുത്ത വാർഡുകളിൽ രംഗത്ത്
രണ്ട് ദമ്പതിമാരാണ് ഇത്തവണ സി പി എം പാനലിൽ ഇടം പിടിച്ചത്. 21 ചേരിപ്പലം വാർഡിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം കൂടിയായ കുറ്റീരി റിയാസ് എന്ന കാളികാവുകാരുടെ പാലോളി മത്സരത്തിനായി രംഗത്തിറങ്ങുമ്പോൾ തൊട്ടടുത്ത 19ാം വാർഡായ ചിറ്റയിൽ റിയാസിന്റെ ഭാര്യ കുറ്റീരി ഉമ്മുഹബീബയും സി പി എം ബാനറിൽ തന്നെ രംഗത്തുണ്ട്.
കാളികാവ് | ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിപ്പട്ടികയിൽ ദന്പതികൾ തൊട്ടടുത്ത വാർഡുകളിൽ മത്സരരംഗത്ത്. രണ്ട് ദമ്പതിമാരാണ് ഇത്തവണ സി പി എം പാനലിൽ ഇടം പിടിച്ചത്.
21 ചേരിപ്പലം വാർഡിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം കൂടിയായ കുറ്റീരി റിയാസ് എന്ന കാളികാവുകാരുടെ പാലോളി മത്സരത്തിനായി രംഗത്തിറങ്ങുമ്പോൾ തൊട്ടടുത്ത 19ാം വാർഡായ ചിറ്റയിൽ റിയാസിന്റെ ഭാര്യ കുറ്റീരി ഉമ്മുഹബീബയും സി പി എം ബാനറിൽ തന്നെ രംഗത്തുണ്ട്.
2020ൽ ചേരിപ്പലം വാർഡിൽ നിന്ന് ഉമ്മുഹബീബ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേരിപ്പലം വാർഡ് അംഗമാണ് ഉമ്മു ഹബീബ. വാർഡ് അംഗമെന്ന നിലയിൽ ജനങ്ങളിൽ നിന്ന് ലഭിച്ച അംഗീകാരമാണ് ഉമ്മു ഹബീബയെ പാർട്ടി വീണ്ടും പരിഗണിക്കാൻ കാരണം. യു ഡി എഫ് സ്ഥാനാർഥിയായി പറമ്പത്ത് നസീമയാണ് എതിരാളി.
കർഷകത്തൊഴിലാളിയായ പാലോളി പൊതുപ്രവർത്തന രംഗത്ത് സജ്ജീവമാണ്. നാട്ടുകാർക്ക് സുപരിചിതനായ പാലോളി എന്ന റിയാസ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. യു ഡി എഫ് സ്ഥാനാർഥിയായി വെൽഫെയർ പാർട്ടിയുടെ കൂടി പിന്തുണയോടെ കെ കെ മുഹമ്മദ് എന്ന കുഞ്ഞാപ്പയാണ് എതിരാളി.
തൊട്ടടുത്ത വാർഡുകളായ ഒന്നാം വാർഡ് കറുത്തേനിയിൽ സി ടി സകരിയ്യയും രണ്ടാം വാർഡായ മൂച്ചിക്കലിൽ സകരിയ്യ യുടെ ഭാര്യ ജസ്നയും സി പി എം പാനലിൽ തന്നെ മത്സരിക്കുന്നുണ്ട്.



