local body election 2025
നാടും നഗരവും പ്രചാരണച്ചൂടിലേക്ക്
സ്ഥാനാർഥികളും അനുയായികളും നാമ നിർദേശ പത്രികാ സമർപ്പണം തുടങ്ങിയിട്ടുണ്ട്. മടവൂർ പഞ്ചായത്തിൽ യു ഡി എഫ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 20ൽ 11 വാർഡുകളിലെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. ബാക്കി എട്ട് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
കൊടുവള്ളി | തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ നാടും നഗരവും പ്രചാരണച്ചൂടിലേക്ക്. സ്ഥാനാർഥികളും അനുയായികളും നാമ നിർദേശ പത്രികാ സമർപ്പണം തുടങ്ങിയിട്ടുണ്ട്. മടവൂർ പഞ്ചായത്തിൽ യു ഡി എഫ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 20ൽ 11 വാർഡുകളിലെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. ബാക്കി എട്ട് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. നാല്- ഹനീഫ, അഞ്ച്- ഹഫ്‌സത്ത്, എട്ട്- വി സി റിയാസ് ഖാൻ, 11- സ്വാദിഖ് എൻ പി, 15 – സക്കീന മുഹമ്മദ്, 16- ഷീല അപ്പുറത്ത്, 17- കെ സന്തോഷ്, 18- ലസിത സജീവൻ.
ഓമശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫ് രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ആദ്യ ഘട്ടത്തിൽ 15 വാർഡുകളിലായിരുന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്. ഇതോടെ മുഴുവൻ വാർഡുകളിലും എൽ ഡി എഫിന് സ്ഥാനാർഥികളായി.
ആറ്, എട്ട്, 11, 12, 13, 15, 22 വാർഡുകളിലാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. നേരത്തേ 19 വാർഡുകളായിരുന്ന ഓമശ്ശേരിയിൽ വിഭജനത്തിനു ശേഷം 22 വാർഡുകളാണുള്ളത്. സി പി എം 18 വാർഡുകളിൽ മത്സരിക്കും. സി പി ഐ, ഐ എൻ എൽ, ആർ ജെ ഡി, കെ സി ഒ ബി എന്നിവർക്ക് ഓരോ സ്ഥാനാർഥികളാണുണ്ടാകുക.
രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച വാർഡുകളും സ്ഥാനാർഥികളും
ആറ്- കെ കെ മനോജ് (സി പി എം- സ്വതന്ത്രൻ), എട്ട്- മുഹമ്മദ് ഫായിസ് (സി പി എം- സ്വതന്ത്രൻ), 11- റുഖിയ്യ (എൽ ഡി എഫ് സ്വതന്ത്ര), 12- മൂസ നെടിയോത്ത് (ഐ എൻ എൽ),13- കെ സി അതൃമാൻ (സി പി എം), 15- ടി എ മുഹമ്മദ് (സി പി എം), 16 -സജിനി പുല്ലങ്കോട് (സി പി എം).
പെരുവയലിൽ യു ഡി എഫും എൽ ഡി എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കുറ്റിക്കാട്ടൂർ പെരുവയൽ പഞ്ചായത്തിലെ 24 വാർഡുകളിലെയും യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പെരുവയലിലും പൂവാട്ടുപറമ്പിലും സംഘടിപ്പിച്ച യു ഡി എഫ്- എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് പ്രഖ്യാപനം നടത്തിയത്. യു ഡി എഫിൽ 14 വാർഡുകളിൽ കോൺഗ്രസ്സും പത്തിടങ്ങളിൽ മുസ്്ലിം ലീഗും മത്സരിക്കും. എൽ ഡി എഫിൽ ആറ് വാർഡുകളിൽ സ്വതന്ത്രർ, രണ്ടിടത്ത് സി പി ഐ, ഒരു വാർഡിൽ നാഷനൽ ലീഗ്, 15 വാർഡുകളിൽ സി പി എമ്മുമാണ് മത്സര രംഗത്തുള്ളത്.
വാർഡുകളും സ്ഥാനാർഥികളും- (യു ഡി എഫ്- എൽ ഡി എഫ് എന്ന ക്രമത്തിൽ)
ഒന്ന്- വി സി സേതുമാധവൻ, അജിത് പ്രസാദ്. രണ്ട്- ആർ വി ജാഫർ, അർജുൻ ഇടക്കണ്ടിയിൽ. മൂന്ന്- ദിബിൽ വിളക്കാട്ട്, എം എം പ്രസാദ്. നാല്- രാജേഷ് കണ്ടംങ്ങൂർ, കെ കെ ബിനീഷ്. അഞ്ച്- ശോഭന എളിമ്പിലാക്കാട്ട്, വി പി നിമിഷ. ആറ്- റംല എൻ കെ, റുബീന.
ഏഴ്- ബുശ്റാബി, പുഷ്പ. എട്ട്- സുബിത തോട്ടാഞ്ചേരി, രജനി. ഒമ്പത്- സി എം സദാശിവൻ, ജിതിൻ വി. പത്ത്- പുല്ലിൽ അബ്്ദുല്ലത്വീഫ്, അനിൽ കുമാർ എം പി. 11- രവികുമാർ പനോളി, അനൂപ് പി ജി. 12- ശാഹിന, ബിൻഷാ സുധീഷ്. 13- രതീഷ് കുമാർ, പി എം രാമൻകുട്ടി. 14- സുധ രബീഷ്, രശ്മി പുതിയോട്ടിൽ പൊറ്റ. 15- ഷഹാന കൃഷ്ണദാസ്, ശ്രീകല. 16- സാജിത കെ ടി, ടി കെ ഷെർലി. 17- എ എം ആഷിക്, പി പി ബശീർ. 18- വസന്ത കൃഷ്ണൻ, പുഷ്പലത എൻ. 19- ബിജു ശിവദാസ്, കെ എം മോഹനൻ. 20- മൊയ്തീൻ കോയ, പയസ് വി. 21- ജലജ, കെ ടി മിനി. 22- അനീഷ് പാലാട്ട്, സന്തോഷ് പുല്ലീക്കര. 23- രമ്യ സുധീഷ്, ഉഷ അമ്പത്ത്. 24- ജയശ്രീ, സുഹറാ ഫാത്വിമത്ത്.





