Connect with us

Kerala

എംഎസ് സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും ഉയര്‍ത്താന്‍ മൂന്ന് വര്‍ഷത്തോളമെടുക്കുമെന്ന് കമ്പനി; എണ്ണ നീക്കം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി

Published

|

Last Updated

തിരുവനന്തപുരം \  കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും ഉയര്‍ത്താന്‍ മൂന്ന് വര്‍ഷത്തോളമെങ്കിലും വേണ്ടിവരുമെന്നും കമ്പനി അറിയിച്ചു. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യല്‍ തുടരുകയാണ്. ഇത് 10 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.3 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിക്കിടക്കുന്നത്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി . കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കപ്പലപകടം സംഭവിച്ചത് സംസ്ഥാനത്തിന്റെ സമുദ്ര അധികാര പരിധിക്ക് പുറത്താണ്, മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരം തുടങ്ങിയ കാര്യങ്ങളാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.

മെയ് 24 നാണ് എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്സി എല്‍സ 3 കണ്ടെയ്നര്‍ കപ്പല്‍ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്.

Latest