Kozhikode
'ദൗറത്തുല്‍ ഇസ്‌നാദ്' സമാപന സംഗമം നാളെ
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ അറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപന അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുത്വവ്വല്‍ ബിരുദ ധാരികളായ പണ്ഡിതര്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന സവിശേഷ വൈജ്ഞാനിക സദസ്സാണ് ദൗറത്തുല്‍ ഇസ്‌നാദ്.
കോഴിക്കോട് | ജാമിഅ മര്‍കസ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ സഖാഫി സ്‌കോളേഴ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ചയായി ഒന്നിടവിട്ട ദിവസങ്ങളില്‍ നടന്നുവരുന്ന ‘ദൗറത്തുല്‍ ഇസ്‌നാദ്’ പണ്ഡിത ദര്‍സിന്റെ സമാപന സംഗമം നാളെ(ഞായര്‍) നടക്കും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ അറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപന അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുത്വവ്വല്‍ ബിരുദ ധാരികളായ പണ്ഡിതര്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന സവിശേഷ വൈജ്ഞാനിക സദസ്സാണ് ദൗറത്തുല്‍ ഇസ്‌നാദ്.
പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ ‘സ്വിഹാഹുസ്സിത്ത’ യുടെ ഇജാസത്ത് സദസ്സാണ് ദര്‍സിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഇതിനകം തന്നെ ആയിരത്തോളം പണ്ഡിതരാണ് കഴിഞ്ഞ ദര്‍സുകളില്‍ സംബന്ധിച്ചത്. നാളെ(ഞായര്‍) രാവിലെ 9:30 മുതല്‍ 12:30 വരെ നടക്കുന്ന ദര്‍സില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും +919846311199.




