National
ഒടുവില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു
നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം പ്രധാനമന്ത്രിഅറിയിച്ചത്. വലിയ എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിക്കുന്നത്. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കര്‍ഷര്‍ സമരത്തിലായിരുന്നു.നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ നടപടികള്‍ ഉണ്ടാവും.
കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആത്മാര്‍ത്ഥമായി കൊണ്ടുവന്ന നിയമങ്ങള്‍ ഒരു വിഭാഗം കര്‍ഷകരില്‍ അതൃപ്തിയുണ്ടാക്കി. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ തനിക്കറിയാം. അതുകൊണ്ടാണ് നിയമം കൊണ്ടുവന്നത്
രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നു. കര്‍ഷക ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും .പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.
#WATCH | PM Narendra Modi says, “Whatever I did, I did for farmers. What I’m doing, is for the country. With your blessings, I never left out anything in my hard work. Today I assure you that I’ll now work even harder, so that your dreams, nation’s dreams can be realised.” pic.twitter.com/pTWTEAut4P
— ANI (@ANI) November 19, 2021



