Connect with us

First Gear

ബിഎംഡബ്ല്യു എം 1000 ആര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെത്തി

ബിഎംഡബ്ല്യു എം 1000 ആര്‍ എന്ന മോഡലിന് 33 ലക്ഷം രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ സൂപ്പര്‍സ്‌പോര്‍ട്ട് എം റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു എം 1000 ആര്‍ ആണ് കമ്പനി പുറത്തിറക്കിയത്. മോട്ടോര്‍സൈക്കിള്‍ രാജ്യത്തുടനീളമുള്ള അംഗീകൃത ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ വഴി പ്രീ-ബുക്ക് ചെയ്യാന്‍ സാധിക്കും. 2024 ജനുവരിയില്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ബിഎംഡബ്ല്യു എം 1000 ആര്‍ രണ്ട് മോഡലുകളിലാണ് ലഭ്യമാകുക. ബിഎംഡബ്ല്യു എം 1000 ആര്‍ എന്ന മോഡലിന് 33 ലക്ഷം രൂപയും ബിഎംഡബ്ല്യു എം 1000 ആര്‍ കോമ്പിറ്റിഷന്‍ എന്ന മോഡലിന് 38 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളുകളെയും പോലെ മൂന്ന് വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയോടെയാണ് ബിഎംഡബ്ല്യു എം 1000 ആര്‍ മോട്ടോര്‍സൈക്കിളും എത്തുന്നത്. ഇത് അഞ്ച് വര്‍ഷം വരെ നീട്ടാനും സാധിക്കും.

ബിഎംഡബ്ല്യു എം 1000 ആര്‍ മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത് വാട്ടര്‍-കൂള്‍ഡ് 999 സിസി ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 14,500 ആര്‍പിഎമ്മില്‍ 212 എച്ച്പി പീക്ക് പവര്‍ ഔട്ട്പുട്ട് നല്‍കും. 11,000 ആര്‍പിഎമ്മില്‍ 113എന്‍എം ടോര്‍ക്കാണ് ഉത്പാദിപ്പിക്കുന്നത്.

 

 

Latest