Connect with us

Kerala

അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

ശരീരത്തില്‍ പതിനെട്ടോളം കുത്തുകളേറ്റ് ഗുരുതരാവസ്ഥയിലായ ലത്തീഫിനെ നാട്ടുകാര്‍ തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

|

Last Updated

മഞ്ചേരി | അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. നടുവട്ടം തൈക്കാട്ടില്‍ അബൂബക്കറിനെയാണ് ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയും അടക്കണം.പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷം കഠിനതടവ് അനുഭവിക്കണം.

കുറ്റിപ്പുറം കൈതൃക്കോവില്‍ പുത്തന്‍കാട്ടില്‍ അബ്ദുള്‍ലത്തീഫിനെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. 2018 ഏപ്രില്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവദിവസം അയല്‍വാസിയായ ലത്തീഫും പ്രതിയും കൈതൃക്കോവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാക്കി.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പ്രതി ലത്തീഫിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പതിനെട്ടോളം കുത്തുകളേറ്റ ലത്തീഫിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരൂര്‍ സിഐ സി ബഷീറാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest