Connect with us

ipl 2021

സച്ചിൻ മുംബൈക്കൊപ്പം ചേർന്നു

മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന സച്ചിൻ പിന്നീട് വിരമിച്ചെങ്കിലും ഇപ്പോഴും ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ട്

Published

|

Last Updated

മുംബൈ | ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ യു എ ഇയിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിരുന്ന സച്ചിൻ പിന്നീട് വിരമിച്ചെങ്കിലും ഇപ്പോഴും ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ട്. ഇൗ മാസം 19 മുതൽ ദുബൈയിലാണ് ഐ പി എൽ 14ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതിനോടകം തന്നെ വിവിധ ടീമുകളിലെ താരങ്ങൾ യു എ ഇയിലെത്തിയിട്ടുണ്ട്.

ഫൈനലും ആദ്യ ക്വാളിഫെയർ മത്സരങ്ങളും ദുബൈയിൽ നടക്കും. ഒക്ടോബർ പത്തിന് ആദ്യ ക്വാളിഫയറും 15ന് ഫൈനലും നടക്കും.

Latest