Connect with us

Kerala

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക അപകടത്തില്‍ മരിച്ചു

കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സി ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആന്‍സി ആണ് മരിച്ചത്.

ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ആന്‍സിയുടെ കൈ വേര്‍പ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

 

Latest